The Matrix - a Reading from Marxist Prespective
Essay by people • September 6, 2011 • Essay • 807 Words (4 Pages) • 1,437 Views
Spoiler alert: മേട്രിക്സ് കാണാത്തവര്‍ ഇത് വായിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
മലയാളത്തില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നില്ല മേട്രിക്സ് എന്ന സിനിമയെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളില്‍ നിന്ന് കണ്ടു കൊണ്ടുള്ള ആസ്വാദനങ്ങള്‍ എഴുതപെട്ടിട്ടുള്ളത്. അത്തരം വായനകള്‍ പോലെ തന്നെ, എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു കോണില്‍ നിന്നും ഈ ഹോളിവുഡ് സിനിമയെ വായിക്കുവാനുള്ള ഒരു ശ്രമമാണിത്. മൂന്ന് ഭാഗങ്ങളായി ഇറങ്ങിയ സിനിമയുടെ ആദ്യ ഭാഗത്തിനെ കുറിച്ച് മാത്രമാണ് ഇവിടെ എഴുതിയിരിക്കുന്നത്.
കമ്പോള വ്യവസ്ഥിതിയുടെ ഒരു പ്രത്യേകതയാണ്, അത് ജനങ്ങളുടെ അദ്ധ്വാനശക്തി ഊറ്റിയെടുത്ത് - എന്നാല്‍ ഈ ചൂഷണത്തെ ബുദ്ധിപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് - മൂലധനം സ്വരൂപിക്കുക എന്നത്. ഈ അദ്ധ്വാന ചൂഷണത്തിന് സമാനമാണ് മനുഷ്യരില്‍ നിന്നുള്ള ഊര്‍ജ്ജം ഊറ്റിയെടുത്ത് നിലനില്‍ക്കുന്ന മേട്രിക്സ് എന്ന വ്യവസ്ഥിതിയിലേത്. മേട്രിക്സിന്റെ ലോകത്ത് ജീവിക്കുന്നവരെല്ലാം തന്നെ ഒരു മിത്ഥ്യാലോകത്താണ് ജീവിക്കുന്നത്, തങ്ങളുടെ മേല്‍ നടത്തപ്പെടുന്ന ചൂഷണത്തെക്കുറിച്ച് അവരറിയുന്നില്ല. മേട്രിക്സിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ അടിച്ചമര്‍ത്തുവാന്‍ മേട്രിക്സിന് കഴിയുന്നു. മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയിലും, ബൂര്‍ഷ്വാസി തങ്ങളുടെമേല്‍ നടത്തുന്ന ചൂഷണം തൊഴിലാളിവര്‍ഗ്ഗം തിരിച്ചറിയുന്നില്ല. സ്റ്റേറ്റിനെതിരെ എതിര്‍പ്പുകളൊന്നുമില്ലാതെയാക്കുവാന്‍ മുതലാളിത്ത വ്യവസ്ഥിതി നല്‍കുന്ന സൗകര്യങ്ങളും സൗജന്യങ്ങളുമൊക്കെ ഈ അദ്ധ്വാനചൂഷണത്തെ മറച്ചു വയ്ക്കുവാന്‍ വേണ്ടി മാത്രമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമെന്തെന്നും, നാം ഇഷ്ടപ്പെടേണ്ട രുചികളെന്തെന്നും തീരുമാനിക്കുന്നത് മൂലധനമാണ് [ഉദാ: കോക്ക്, പെപ്സി, കെന്റക്കി, മക്‍ഡി]. മേട്രിക്സ് ലോകത്തില്‍ ആളുകള്‍ കഴിക്കുന്നുണ്ട് - അവര്‍ രുചിയോടെ ഭക്ഷണ വസ്തുക്കള്‍ ആസ്വദിക്കുന്നുമുണ്ട് - എന്നാല്‍ രുചി ആസ്വദിക്കുക എന്നത് അവരുടെ (മേട്രിക്സ് ലോകത്തിലെ മനുഷ്യരുടെ) വെറും ഒരു തോന്നല്‍ മാത്രമാണ്, യഥാര്‍ത്ഥത്തില്‍ മേട്രിക്സാണ് അവിടെ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ ഇഷ്ടവും അനിഷ്ടവും എന്തൊക്കെയാണെന്നതും, എന്തൊക്കെ ആയിരിക്കരുതെന്നതും. മേട്രിക്സിനെ പറ്റി മോര്‍ഫ്യൂസ് വിവരിക്കുന്നത് ഇപ്രകാരമാണ്,
"The Matrix is everywhere. It is all around us. Even now, in this very room. You can see it when you look out your window or when you turn on your television. You can feel it when you go to work... when you go to church... when you pay your taxes. It is the world that has been pulled over your eyes to blind you from the truth. That you are a slave, Neo. Like everyone else you were born into bondage. Born into a prison that you cannot smell or taste or touch. A prison for your mind."
മൂലധനശക്തികളുടെ ഇടപെടല്‍ നമ്മുടെ ലോകത്തും എല്ലായിടത്തുമുണ്ട്. ടെലിവിഷനിലെ പരിപാടികള്‍, പത്രത്തിലെ വാര്‍ത്തകള്‍, തൊട്ട് അമ്പലത്തില്‍ കത്തിക്കുന്ന ചന്ദനത്തിരിയുടെ ബ്രാന്‍ഡ് ഏതെന്ന് വരെ നിശ്ചയിക്കുന്നത് മൂലധനമാണ്. നാമെല്ലാം തന്നെ മൂലധനത്തിന്റെ അടിമകളാണ്, അല്ലെങ്കില്‍ അതിന്റെ അടിമകളായിട്ടാണ് ജനിക്കുന്നത്. എന്നാല്‍ ഓരോരുത്തരും, ഇത്തരമൊരു ഉടമയുടെ നിലനില്പിനെ പറ്റി ബോധവാന്മാരല്ലെന്ന് മാത്രമല്ല, അതിനെ നിഷേധിക്കുക കൂടി ചെയ്യുന്നു. മേട്രിക്സിലെ തന്നെ യഥാര്‍ത്ഥ ലോകത്തില്‍
...
...